ChuttuvattomMuttom

മാത്തപ്പാറ പമ്പ് ഹൗസിന് സമീപത്തുള്ള വൈദ്യുതി ലൈനിന്റെ അപകടാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണും; കെഎസ്ഇബി മുട്ടം ഓവര്‍ സീയര്‍

മുട്ടം: മാത്തപ്പാറ പമ്പ് ഹൗസിന് സമീപത്തുള്ള വൈദ്യുതി ലൈനിന്റെ അപകടാവസ്ഥക്ക് പരിഹാരമാകുന്നു. പമ്പ് ഹൗസിന് സമീപത്തുള്ള വൈദ്യുതി ലൈന്‍ റോഡിലേക്ക് താഴ്ന്ന് ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. റോഡില്‍ നിന്ന് കൈ ഉയര്‍ത്തിയാല്‍ വൈദ്യുതി ലൈനില്‍ മുട്ടി അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രദേശവാസികളായ നിരവധി ആളുകള്‍ പുല്ലും വിറക് കെട്ടുകളും തലച്ചുമടായി കൊണ്ട് പോകുന്ന വഴിയോരത്തുമാണ് തലക്ക് മുകളില്‍ എന്ന രീതിയില്‍ അപകടാവസ്ഥയായി ലൈന്‍കമ്പികള്‍ നിന്നത്. കൂടാതെ മാത്തപ്പാറ അമ്പാട്ട് കോളനി പ്രദേശത്തേക്കുള്ള നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നതും വൈദ്യുതി ലൈനിനോട് ചേര്‍ന്നുള്ള റോഡിലൂടെയാണ്. പ്രദേശവാസികള്‍ ഈ അവസ്ഥ സംബന്ധിച്ച് അധികാരികള അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കെഎസ്ഇബി മുട്ടം ഓവര്‍ സീയര്‍ പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ച് ലൈന്‍ ഉയര്‍ത്തി അപകടാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രദേശവാസികളെ അറിയിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!