ChuttuvattomThodupuzha

വന്യ ജീവി ആക്രമണം തടയുന്നതിനായി സ്വകാര്യ ബില്‍ അവതരിപ്പിച്ച് ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ: കൃഷിനാശം വരുത്തുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുജീവികളെ സ്വകാര്യ ഭൂമിയില്‍ വെച്ച് കര്‍ഷകര്‍ വെടിവെച്ച് കൊല്ലുന്നതിനെ ഇന്ത്യന്‍ വന്യജീവി (സംരക്ഷണ) നിയമപ്രകാരമുള്ള ശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാനുള്ള സ്വകാര്യ ബില്‍ ഡീന്‍ കുര്യാക്കോസ് എംപി ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഓരൊ രാജ്യത്തും വന്യജീവികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ സ്വകാര്യ കൃഷിയിടങ്ങളില്‍ കയറി നാശം വിതക്കുന്ന, വംശനാശ ഭീഷണി നേരിടാത്ത കാട്ടുപന്നികള്‍ പോലെയുള്ള ജീവികളെ വെടിവെച്ചു കൊല്ലുന്നത് പ്രകൃതി സന്തുലനം ഉറപ്പ് വരുത്തുവാനുള്ള ഒരു വഴി കൂടിയാണ്. സ്വയരക്ഷക്ക് ജീവികളെ കൊല്ലുന്നതും, ശിക്ഷിക്കപ്പെടേണ്ട കുറ്റമല്ല. ഈ രീതിയില്‍ ഇന്ത്യന്‍ വന്യജീവി നിയമം (വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍) ആക്ട്,1972) ഭേദഗതി ചെയ്യുന്ന സ്വകാര്യ ബില്ലാണ് ഡീന്‍ കുര്യാക്കോസ് സഭയില്‍ അവതരിപ്പിച്ചത്

 

Related Articles

Back to top button
error: Content is protected !!