Thodupuzha

ഡീന്‍ കുര്യാക്കോസ് എം.പിയെ തടഞ്ഞത് പ്രതിഷേധാര്‍ഹം: മുസ്‌ലിം ലീഗ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്താനെത്തിയ ഇടുക്കി എം പി ഡീന്‍കുര്യാക്കോസിനെ തടഞ്ഞ കേരള പോലീസ് നടപടി പ്രതിഷേധാര്‍ഹമാണന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ് എന്നിവര്‍ പറഞ്ഞു.

ജലനിരപ്പ് ഉയരുകയും ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എം പി ഡാം സന്ദര്‍ശിക്കാനെത്തിയത്. ജനങ്ങളുടെ ആശങ്ക അകറ്റുകയെന്നത് സ്ഥലത്തെ ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവയ്ക്കാനാണ് എം പിയെ തടഞ്ഞതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!