Obit

വാഹനാപകടത്തില്‍ പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

 

ഇടുക്കി: നിയന്ത്രണംവിട്ട് വന്ന ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെറുതോണി ഗാന്ധിനഗര്‍ സ്വദേശി പുതു പ്പറമ്പില്‍ സുകുമാരന്‍ (65) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ചെറുതോണി പാലത്തില്‍ വച്ചാണ് സംഭവം. വൈകിട്ട് എട്ടോടെ ചെറുതോണി ടൗണില്‍ നിന്നും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന സുകുമാരനെ നിയന്ത്രണംവിട്ട് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുകുമാരനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ :പരേതയായ രാധ. മക്കള്‍: സൂര്യ, ആര്യ.മരുമക്കള്‍ :രഞ്ജിത് , ചന്ദ്രകാന്ത്.സംസ്‌കാരം നടത്തി.

 

 

Related Articles

Back to top button
error: Content is protected !!