Idukki

കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

 

ഇടുക്കി: കിണര്‍ നിര്‍മ്മാണത്തിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.രാജാക്കാട് അടിവാരം വരാപ്പിള്ളില്‍ സുനില്‍ കുമാറിന്റെ മകന്‍ കൃഷ്ണകുമാര്‍(ഉണ്ണി – 18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പൊട്ടന്‍കാട്ടില്‍ റിംഗ് ഇറക്കിയ കിണറിലെ വെള്ളം പറ്റിക്കുന്നതിനായി ഉപയോഗിച്ച മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചൂരയ്ക്കവേലില്‍ ശശിയുടെ കിണര്‍ വൃത്തിയാക്കുന്നതിനായി കൂട്ടുപണിക്കാരോടൊപ്പം പണിക്കെത്തിയതായിരുന്നു ഉണ്ണി. കിണറിലെ വെള്ളം പറ്റിച്ചതിന് ശേഷം കിണറ്റിലിറങ്ങി വട്ടക്കുഴി ഉണ്ടാക്കി മോട്ടോര്‍ എടുത്തു വച്ച ഉണ്ണിക്ക്
മോട്ടോറില്‍ നിന്നും ഷോക്കേറ്റു. ഷോക്കടിച്ച് തെറിച്ചു പോയി റിംഗില്‍ തലയിടിച്ച് തലയ്ക്ക് മുറിവേറ്റു. കൂടെയുണ്ടായിരുന്ന പണിക്കാരും,കിണറിന്റെ ഉടമയും വീട്ടുകാരും ചേര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജകുമാരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയെഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയായിരുന്ന ഉണ്ണി..രാജാക്കാട് പോലീസ് മേല്‍ നടപടി സ്വീകരിച്ചു അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിക്കും.മാതാവ് ബിന്ദു രാജകുമാരി മുകളേല്‍പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.സഹോദരിമാര്‍ ശ്രീലക്ഷ്മി, അനു.

Related Articles

Back to top button
error: Content is protected !!