Thodupuzha

ഹൈക്കോടതി തീരുമാനം നിരാശാജനകം:ഡീന്‍ കുര്യാക്കോസ് എം.പി            

തൊടുപുഴ: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി തീരുമാനം വളരെ നിരാശാജനകമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് പകരം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമാണ് കോടതി കൈക്കൊണ്ടിട്ടുള്ളത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതുകൊണ്ട് ജനങ്ങളുടെ ഭീതിയുടെ കാര്യത്തില്‍ കുറവ് വരുന്നില്ല. അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടിക്കുക എന്നല്ലാതെ ഇക്കാര്യത്തില്‍ യാതൊരു പരിഹാരമാര്‍ഗവുമില്ല. കാട്ടാനകള്‍ക്ക് സൈര്യവിഹാരം നടത്തുന്നതിന് വര്‍ഷങ്ങളായി താമസിച്ചുവരുന്ന മനുഷ്യരെ അവിടെ നിന്നും കുടിയിറക്കുക എന്നു പറയുന്നതിലെ യുക്തി ഒരു തരത്തിലും മനസിലാകുന്നില്ല. സര്‍ക്കാരും മറ്റ് ജനപ്രതിനിധികളും മീഡിയകളും ഈ വിഷയത്തില്‍ ഒരേ തരത്തില്‍ പറഞ്ഞിട്ടും എന്തു കൊണ്ടാണ് കോടതിക്ക് ജനപക്ഷ താല്പര്യം ബോധ്യപ്പെടാത്തതെന്ന് മനസിലാകുന്നില്ല. സര്‍ക്കാര്‍ ഈ മിഷനില്‍ നിന്നും ഒരിഞ്ചു പോലും പിന്നോട്ട് പോകരുത്. ഇക്കാര്യത്തില്‍ എം.പി. എന്ന നിലയില്‍ ഏല്ലാ വിധ പിന്തുണയും അറിയിക്കുന്നു. ഈ കേസില്‍ പരാതിക്കാരായ ആളുകളെ, ഇപ്പോഴും അരിക്കൊമ്പനെ പിടിക്കരുത് എന്ന് പറയുന്ന ആളുകളെ ഇടുക്കിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഇവരെ 2 മാസം ആനശല്യം രൂക്ഷമായ മേഖലയില്‍ വന്ന് താമസിക്കാന്‍ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ ജീവനും കഷ്ടപ്പാടും ദുരിതവും അറിയാത്ത അഭിനവ മൃഗസ്‌നേഹികള്‍ ഈ നാടിനുതന്നെ അപമാനമാണ്.

Related Articles

Back to top button
error: Content is protected !!