ChuttuvattomMoolammattam

ഭിന്നശേഷിക്കാരന് സീറ്റ് നിഷേധം; കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി

തൊടുപുഴ: ഭിന്നശേഷിക്കാരന് സ്വകാര്യ ബസിൽ ഇരിക്കാൻ സീറ്റ് സൗകര്യം ഏർപ്പെടുത്താൻ തയ്യാറാകാതിരുന്ന കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്തു.മുട്ടം അയ്യപ്പാറയിൽ അജിത്ത് വേണുവിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ ബസ്സിന് പിഴ അടപ്പിക്കാനും ഇടുക്കി ആർ ടി നിർദ്ദേശം നൽകി. ബസ് ഉടമയ്ക്ക് പിഴയും ചുമത്തി.

ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. തൊടുപുഴ ഗാന്ധി സ്ക്വയർ നിന്നാണ് ഭിന്നശേഷിക്കാരൻ ആയ വ്യക്തി ബസ്സിൽ. അംഗപരിമിതർക്ക് സംവരണം ചെയ്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന ബസ്സിലെ ക്ലീനറിനോട് തനിക്ക് അവകാശപ്പെട്ട സംവരണ സീറ്റിൽ നിന്നും മാറി തരാൻ ഇദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ബസിലെ ക്ലീനർ കൂട്ടാക്കിയില്ല.എന്നാല്‍ ബസ് ജീവനക്കാരനായ ഇയാള്‍ എഴുന്നേറ്റ് മാറാന്‍ തയാറായില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ പ്രശനം കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരാതി പറയുകയും ചെയ്തെങ്കിലും പ്രശ്‌ന പരിഹാരമായില്ല. തുടര്‍ന്ന് ബസിലെ യാത്രക്കാരില്‍ ഒരാള്‍ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ മൂലമറ്റത്തെത്തി പരിശോധന നടത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ബസ് ഉടമയ്ക്ക് പിഴ ചുമത്തുകയും ചെയ്തത്. യാത്രക്കാര്‍ പരാതി പറഞ്ഞെങ്കിലും കണ്ടക്ടറും ബസ് ജീവനക്കാരന്റെ ഒപ്പം കൂടുകയായിരുന്നുവെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വയോധികന്‍ തൊടുപുഴയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള മുട്ടം വരെ നിന്നാണ് യാത്ര ചെയ്തത്.

Related Articles

Back to top button
error: Content is protected !!