ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ കവുങ്ങിന്‍ തൈകളുടെ വിതരണം നടന്നു

ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ഉല്പാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള കവുങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ നിര്‍വ്വഹിച്ചു. ഉത്പാദനശേഷി കൂടിയ മോഹിത് നഗര്‍, കാസര്‍കോടന്‍ എന്നീ ഇനങ്ങളില്‍ ഉള്‍പ്പെട്ട കവുങ്ങിന്‍ തൈകളാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്കാണ് കവുങ്ങിന്‍ തൈ വിതരണം നടത്തുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി ദാമോദരന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ആല്‍ബര്‍ട്ട് ജോസ്, കെ.എസ് ജോണ്‍, നൈസി ഡെനില്‍,ഡാനി മോള്‍വര്‍ഗീസ്,മിനി ആന്റണി, കെ.കെ രവി, ടെസി മോള്‍ മാത്യു, വാര്‍ഡ് മെമ്പര്‍ ലിഗില്‍ ജോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എ.ജെ, ജോയിന്റ് ബി.ഡി.ഒ വിനോദ് എം.ആര്‍,ആലക്കോട് കൃഷി ഓഫീസര്‍ ആര്യാമ്പ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!