ChuttuvattomMuttom

സ്വച്ഛതാ ഹി സേവ-ക്ലീൻ ഇന്ത്യയുടെ ഭാഗമായി ജില്ലാകോടതി പരിസരം ശുചീകരിച്ചു

മുട്ടം: സ്വച്ഛതാ ഹി സേവ-ക്ലീൻ ഇന്ത്യയുടെ ഭാഗമായി ഇടുക്കി ജില്ലാകോടതി പരിസരം വൃത്തിയാക്കി.ബാങ്ക് ഓഫ് മഹാരാഷ്ട്ര തൊടുപുഴ ബ്രാഞ്ച് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും ഇടുക്കി ജില്ലാ കോടതിക്കായി പ്രഷര്‍ പമ്പ് സംഭാവന നല്‍കി. പമ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ്.ശശി കുമാര്‍ പി.എസ് നിര്‍വ്വഹിച്ചു.പരിപാടിയില്‍ ജില്ലാ ജഡ്ജിമാരായ നിക്‌സണ്‍ എം ജോസഫ്, കെ. എന്‍.ഹരികുമാര്‍, മഹേഷ് ജി, സി.ജെ.എം. പ്രസന്ന കെ, സബ് ജഡ്ജ് ദേവന്‍ കെ മേനോന്‍, തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജിജിമോള്‍ പി.കെ, തൊടുപുഴ മുന്‍സിഫ് നിമിഷ അരുണ്‍, ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാനവാസ് എ, മുട്ടം കോടതി സമുച്ചയത്തിലെ എല്ലാ ജീവനക്കാരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!