ChuttuvattomMuttom

ജില്ലാ ഹോമിയോ ആശുപത്രി മുറ്റത്തെ വെള്ളക്കെട്ട് പരിഹരിച്ച് പരിസരം ശുചീകരിച്ചു

തൊടുപുഴ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ബോധിവുഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയുടെ മുറ്റത്തെ വെള്ളക്കെട്ട് മണ്ണിട്ട് നികത്തി താൽക്കാലികമായി പരിഹരിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ അരുൺ, ഡോളി എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.കൂടാതെ മുട്ടം ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണീറ്റിന്റെയും ടൂറിസം കൾച്ചറൽ സൊസൈറ്റിയുടേയും നേതൃത്വത്തിൽ ആശുപത്രി പരിസരം ശുചീകരിച്ചു.

യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് അധ്യക്ഷത വഹിച്ചു. ഐ എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ മിനി മുഖ്യപ്രഭാഷണം നടത്തി.എച്ച് എം സി മെമ്പർ കെ റ്റി അഗസ്റ്റിൻ,ഐ എച്ച് ആർ ഡി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ പി ഖാൻ,ടൂറിസം കൾച്ചറൽ സൊസൈറ്റി സെക്രട്ടറി പി എം സുബൈർ,ബോധി വുഷ് ക്ലബ് ജനറൽ സെക്രട്ടറി രാഹുൽ ചെറിയാൻ,ടൂറിസം കൾച്ചറൽ സൊസൈറ്റി അംഗങ്ങളായ എൻ എം സമദ്,ജോർജ് പോൾ, ലളിത സോമൻ,ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബിജു പി ജി, ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ പ്രഭാകരൻ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!