ChuttuvattomVengallur

ജില്ലാ ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വെങ്ങല്ലൂരില്‍

തൊടുപുഴ: ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 19ന് രാവിലെ 10 മുതല്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 1-4-2005 നു ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 25, 26 തീയതികളില്‍ കൊല്ലത്തു വച്ചു നടത്തുന്ന സംസ്ഥാന ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 17 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സന്ദീപ് സെന്‍ അറിയിച്ചു. ഫോണ്‍: 9388111882, 9447753482, 9447023521

Related Articles

Back to top button
error: Content is protected !!