Thodupuzha

ജില്ലാ മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 10 ന്

തൊടുപുഴ: പത്താമത് ജില്ലാ മാസ്റ്റേഴ്‌സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പ് 10 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും. 25 വയസിനു മുകളില്‍ പ്രായമുള്ള പുരുഷ വനിതാ നീന്തല്‍ താരങ്ങള്‍ക്ക് വിവിധ ഗ്രൂപ്പുകളില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ മുന്‍പ് കോവിഡു പരിശോധന നടത്തിയ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് സഹിതം 10 ന് 2 ന് വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ എത്തിച്ചേരേണം. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്നവര്‍ക്ക് ഈ മാസം 13, 14 തീയതികളില്‍ പാലക്കാടു ജില്ലയിലെ പറളി ഹൈസ്‌ക്കൂള്‍ സ്വിമ്മിംഗ് പൂളില്‍ വച്ചു നടക്കുന്ന പത്താമത് സംസ്ഥാന മാസ്റ്റേഴ്‌സ് അക്വാറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സെകട്ടറി ബേബി വര്‍ഗ്ഗീസ് അറിയിച്ചു. ഫോണ്‍: 9447223674.

Related Articles

Back to top button
error: Content is protected !!