ArakkulamChuttuvattom

ജില്ലാ സീനിയര്‍ ഖോഖോ ചാമ്പ്യന്‍ഷിപ്പ് ; മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ചാമ്പ്യന്മാര്‍

അറക്കുളം: ജില്ലാ ഖോഖോ അസോസിയേഷന്റെ നേതൃത്വത്തില്‍ മൂലമറ്റം സെന്റ ജോസഫ് അക്കാദമിയില്‍ നടത്തിയ ജില്ലാ സീനിയര്‍ ഖോഖോ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ വിഭാഗത്തില്‍ മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ടീം ചാമ്പ്യന്മാരായി. ഇരുവിഭാഗത്തിലും രണ്ടാം സ്ഥാനവും അക്കാദമിക്കാണ്. പൈനാവ് എം.ആര്‍.എസ്. സ്‌കൂളിനാണ് ഇരു വിഭാഗത്തിലും മൂന്നാം സ്ഥാനം.ജില്ലാ ഖോഖോ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബോബു ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെന്റ് ജോസഫ് അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ഷെജിന്‍ ജെയിംസ്, വൈസ് പ്രസിഡന്റ് ഷൈന കെ. ജോസ്, ട്രഷറര്‍ ജോസ്ലറ്റ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!