ChuttuvattomKarimannur
ജില്ലാ സുബ്രോതോ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കരിമണ്ണൂര്‍ സ്കൂള്‍ ചാമ്പ്യന്മാര്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-22-at-22.31.01.jpeg?resize=780%2C470&ssl=1?v=1690090281)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാതല സുബ്രോതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്റ്റി സ്കൂള്‍ ചാമ്പ്യന്മാര്. സബ്ജൂനിയര് ബോയ്സ്, ജൂനിയര്‍ ഗേള്‍സ് വിഭാഗങ്ങളില്‍ ഫൈനലില്‍ വിജയിച്ചാണ് കരിമണ്ണൂര്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയത്. അടിമാലി ഉപജില്ലയിലെ സി.എം ഹൈസ്കൂളിനെ ജൂനിയര്‍ ഗേള്‍സ് വിഭാഗം ഫൈനലില്‍ 2-0 എന്ന സ്കോറിനും സബ് ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലും പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍പട്ടം നേടിയെടുത്തത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)