AccidentMuthalakodamObit

പ്രിയ ഡോക്ടര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്‌ ആയിരങ്ങള്‍

തൊടുപുഴ: പുഴയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ഡോ. ഉല്ലാസ് ആര്‍. മുല്ലമലയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍.മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായിരുന്നു ഇന്നലെ ആകസ്മികമായി വിടപറഞ്ഞ ഏറ്റുമാനൂര്‍ ഗോകുലത്തില്‍ ഡോ. ഉല്ലാസ് ആര്‍. മുല്ലമല (42). ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഉല്ലാസ് അഞ്ച് വര്‍ഷം മുമ്ബാണ് മുതലക്കോടം ആശുപത്രിയിലെത്തുന്നത്. രോഗികളോടുള്ള സൗമ്യമായ ഇടപെടലും ചികിത്സാ വൈദഗ്ദ്ധ്യവും മൂലം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം എല്ലാവരുടെയും മനംകവര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് നാല് മുതല്‍ അഞ്ച് വരെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഡോക്ടര്‍ ചികിത്സിച്ച രോഗികളുമടക്കം നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിച്ചു. രാത്രിയോടെ ഇപ്പോള്‍ താമസിക്കുന്ന വാഴക്കുളം കദളിക്കാട്ടിലുള്ള വീട്ടിലെത്തിച്ചു. ഇവിടെയും അയല്‍വാസികളടക്കം നിരവധിപ്പേരാണെത്തിയത്. രാത്രി വൈകി ഏറ്റുമാനൂര്‍ ടൗണിലുള്ള തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തറവാട്ട് വീട്ടുവളപ്പില്‍ നടക്കും.

ഇന്ന് ആശുപത്രി അവധി

ഡോ. ഉല്ലാസ് ആര്‍. മുല്ലമലയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ ഇന്ന് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയ്ക്ക് അവധിയായിരിക്കുമെന്ന് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡെന്‍സില്‍ കെ.ജെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!