ChuttuvattomKudayathoor

കുടയത്തൂര്‍ പഞ്ചായത്തില്‍ കുടിവെളള പ്രശ്‌നം രൂക്ഷം; ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടണപെടണമെന്ന് നാട്ടുകാര്‍

തൊടുപുഴ: കുടയത്തൂര്‍ പഞ്ചായത്തില്‍ കുടിവെളള പ്രശ്‌നം രൂക്ഷം. കാഞ്ഞാര്‍ പമ്പ് ഹൗസ് ശുദ്ധീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം. കാഞ്ഞാര്‍ പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്ന് വെള്ളംപമ്പ് ചെയ്ത് കൂവപ്പിള്ളി ടാങ്കില്‍ എത്തിച്ച ശേഷം അവിടെ നിന്നുമാണ് കുടയത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്നത്. മലങ്കര ജലാശയത്തിലെ വെളളം തുറന്ന് വിട്ട ശേഷവും കാഞ്ഞാര്‍ പമ്പ് ഹൗസ് ശുദ്ധീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുടിവെളളം ക്ഷാമം രൂക്ഷമായതോടെ കാഞ്ഞാര്‍ അന്ധവിദ്യാലയത്തിന് സമീപമുള്ള കിണറ്റില്‍ നിന്നുമാണ് ഇപ്പോള്‍ പ്രദേശത്ത് കുടിവെളളം എത്തിക്കുന്നത്. ഇവിടെ നിന്നും 40 ല്‍ പരം മോട്ടറുകളുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കിണറിന്റെ ആഴം കൂട്ടുന്നതിനോ ശുദ്ധീകരിക്കാനോ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവുന്നില്ലെന്നും വിഷയത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടണപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!