Kerala

ടെസ്റ്റുകൾ ബഹിഷ്‌കരിക്കും; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂളുകൾ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിംഗ് സ്‌കൂളുകള്‍. എറണാകുളത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ നടക്കുന്ന ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കും. പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

60 പേരിലേക്ക് ടെസ്റ്റിന്റെ എണ്ണം ചുരുക്കുമ്പോള്‍ വലിയ രീതിയില്‍ ആളുകളെ ബാധിക്കുമെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. വിദേശത്തുള്‍പ്പെടെ പോകാന്‍ നില്‍ക്കുന്ന ആളുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് പുതിയ പരിഷ്‌കാരത്തിലൂടെ നേരിടുന്നതെന്ന് അധികൃതര്‍ പറയുന്നു.
ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ ആര്‍ടിഒയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനമാണെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നുമാണ് ആര്‍ടിഒ നല്‍കുന്ന വിശദീകരണം. തുടര്‍ന്നാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനെ പ്രതിഷേധം അറിയിക്കുന്നതിനായാണ് ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!