Idukki

ലഹരി വിരുദ്ധ വാരാചരണം; കൊളാഷ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഇടുക്കി: വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ഭാഗമായ ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി (ഓ ആർ സി)യുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 24 ഓ ആർ സി സ്കൂളുകളിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൊളാഷ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വണ്ടിപ്പെരിയാർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ മനീഷ എം., അമൃത കെ., അതുൽ കൃഷ്ണ ബി., മിലൻ കെ സന്തോഷ്‌ എന്നിവർ ജില്ലാ കളക്ടർ ഷീബ ജോർജിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി. സ്കൂൾ അദ്ധ്യാപകനായ സിറാജ്ജുദ്ധീൻ, ഓആർസി പ്രൊജക്റ്റ്‌ അസിസ്റ്റന്റ് പ്രിയങ്ക ജോയ്, ഓആർസി സൈക്കോളജിസ്റ് ജാക്വിലിൻ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!