ChuttuvattomCrimeMuttom

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മുട്ടം: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ-മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തച്ചുപറമ്പില്‍ ട്രാവല്‍സ് ബസ് ഡ്രൈവറായ ആലക്കോട് സ്വദേശി മേപ്പാറക്കാട്ട് ജോസ് ജോര്‍ജിനെ(50)യാണ് മുട്ടം പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പുറകെയെത്തി പിടികൂടുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

Related Articles

Back to top button
error: Content is protected !!