Thodupuzha

വിദ്യാഭ്യാസ അവാര്‍ഡ്  ചടങ്ങ് നടത്തി

 

 

തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്ന റൈസ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കരിമണ്ണൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ചു സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിഭാഗങ്ങളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെയാണ് എം.പി ആദരിച്ചത്. സ്‌കൂള്‍ ഹാളില്‍ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിസോയി, ഹെഡ്മാസ്റ്റര്‍ സജി മാത്യു, വാര്‍ഡ് മെമ്പര്‍ ആന്‍സി സിറിക്, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി തോമസ്, കരിമണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍ ബിബിന്‍ അഗസ്റ്റിന്‍, മുന്‍ മെമ്പര്‍ ദിലീപ് കുമാര്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!