Idukki

എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച്‌ മാതാവ്, പൊലീസിനെ അറിയിച്ചതോടെ ആത്മഹത്യാ ശ്രമം; യുവതി പിടിയില്‍

ഇടുക്കി: അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ എട്ട് വയസുകാരി ഇടുക്കി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ . മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളും കയ്യില്‍ ചതവുമുണ്ട്.മകള്‍ കൊച്ചുമകളെ ഉപദ്രവിക്കുന്നത് കണ്ട മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.തുടര്‍ന്ന് 28കാരിയായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. സമീപത്ത് കുട്ടികള്‍ക്കായി രണ്ട് ഷാളുകളും കുരുക്കികെട്ടിയ നിലയില്‍ പൊലീസ് കണ്ടെത്തി.യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തില്‍ ഒന്നരവയസുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണ് ഭര്‍ത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്.

വേനലവധിയായതോടെ അമ്മയ്ക്കൊപ്പം വീട്ടില്‍ നില്‍ക്കാനാണ് കുട്ടി ഹോസ്റ്റലില്‍ നിന്നെത്തിയത്. കുട്ടിയെ മാത്രമല്ല സ്വന്തം അമ്മയെയും യുവതി ആക്രമി ച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!