Idukki

വൈദ്യുതി കുടിശിഖ: മലങ്കര അണക്കെട്ടില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരി

 

 

തൊടുപുഴ: എം.വി.ഐ.പി-കെ.എസ്.ഇ.ബി ശീത സമരത്തിനെ തുടര്‍ന്ന് വൈദ്യുതി കുടിശിഖയുടെ പേരില്‍ മലങ്കര അണക്കെട്ടില്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരി. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ ഷട്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതി. 27 ലക്ഷം രൂപയുടെ കുടിശിഖയുടെ പേരില്‍ ഇന്നു രാവിലെയാണ് അണക്കെട്ടിലേയ്ക്കും മറ്റു സംവിധാനങ്ങളിലേയ്ക്കുമുള്ള വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി വിശ്‌ഛേദിച്ചത്. എം.വി.ഐ.പിയുടെ ഉടമസ്ഥതയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ഉല്‍പാദനത്തിനായി അണക്കെട്ട് കെ.എസ്.ഇ.ബിക്ക് എം.വി.ഐ.പി പാട്ടത്തിന് നല്‍കിയിരുന്നു. പാട്ടക്കരാര്‍ അനുസരിച്ച് വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെ കെ.എസ്.ഇ.ബി അടയ്ക്കണമെന്ന് എം.വി.ഐ.പിയുടെ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഇത് ലംഘിച്ച് കെ.എസ്.ഇ.ബി വൈദ്യുതി കുടിശിഖയുടെ പേരില്‍ ഫ്യൂസ് ഊരുകയായിരുന്നു. ഇത് സംബന്ധിച്ച് എം.വി.ഐ.പി അധികൃതര്‍ കെ.എസ്.ഇ.ബി ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!