ChuttuvattomMoolammattam

വൈദ്യുതി പോസ്റ്റ് ചിതലെടുത്ത് അപകടാവസ്ഥയില്‍; അധികൃതരുടെ അനാസ്ഥ

മൂലമറ്റം : വൈദ്യുതി പോസ്റ്റ് ചിതലെടുത്ത് ഒടിഞ്ഞ നിലയില്‍. മൂലമറ്റം സെക്ഷന്‍ ഓഫീസ് പരിധിയില്‍ കൊച്ചുകണ്ണിക്കല്‍ തെങ്ങും തോട്ടത്തില്‍ പ്രസാദിന്റെ പുരയിടത്തിലാണ് വൈദ്യുതിപോസ്റ്റ് മാസങ്ങളായി ചിതലെടുത്ത് നശിച്ച നിലയില്‍ നില്‍ക്കുന്നത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീഴാതിരിക്കാന്‍ മരത്തില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന നിലയിലാണ്. കെഎസ്ഇബി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും പോസ്റ്റ് വണ്ടിയില്‍ എത്തിക്കുകയാണെങ്കില്‍ മാറ്റിയിടാമെന്നുമാണ് അധികൃതരുടെ മറുപടിയെന്ന്് പ്രദേശവാസികള്‍ ആരോപിച്ചു.

പ്രസാദിന്റെ പുരയിടത്തിന്റെ പരിധിയില്‍ തന്നെയാണ് വിധവയായ ആദിവാസി സ്ത്രീയും, മകനും താമസിക്കുന്നത്. നിരവധി കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയിലാണ് എപ്പോള്‍ വേണമെങ്കിലും വൈദ്യുതി പോസ്റ്റ് നിലംപൊത്താം എന്നാവസ്ഥയിലാണ് നില്‍ക്കുന്നത്. ചിതലടിച്ച് നശിച്ച പോസ്റ്റിലൂടെ നിരവധി വീടുകളിലേക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. കെഎസ്ഇബി അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!