Thodupuzha

അമിതവൈദ്യുതി ചാര്‍ജ് പ്രശ്‌നം പരിഹരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

 

തൊടുപുഴ: തൊടുപുഴ ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ മണക്കാടും പരിസര പ്രദേശങ്ങളിലും നിരവധി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം നല്കിയ ഇലക്ട്രിസിറ്റി ബില്ലില്‍ ആയിരക്കണക്കിന് രൂപയുടെ ചാര്‍ജാണ് ഡിമാന്റ് ചെയ്തിരിക്കുന്നത്. 2000 മുതല്‍ 35,000 രൂപ വരെയുള്ള തുക രേഖപ്പെടുത്തിയിട്ടുള്ള ബില്ലുകളെ സംബന്ധിച്ച് നല്‍കിയിട്ടുള്ള പരാതികളില്‍ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉപഭോക്താക്കളുടെ ആശങ്കകള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തൊടുപുഴയില്‍ നടത്തിയ ഉപഭോക്തൃശാക്തീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മണക്കാട് മിത്രം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.ആര്‍. പങ്കജാക്ഷന്‍നായര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോര്‍ഡും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് യോഗത്തിന് നേതൃത്വം നല്കിയ റഗുലേറ്ററി കമ്മിഷന്‍ അംഗം അഡ്വ. എ.ജെ. വില്‍സണും, ബോര്‍ഡ് അധികാരികളും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!