Idukki

എല്ലക്കല്ലില്‍ മുതിരപ്പുഴയാറില്‍ യുവാവിനെ കാണാതായി

 

കുഞ്ചിത്തണ്ണി: മുതിരപ്പുഴയാറില്‍ എല്ലക്കല്‍ പാലത്തിന് സമീപം കയത്തില്‍ യുവാവിനെ കാണാതായി.പോത്തുപാറ പുലരിപാറയില്‍ ജിജി (45) യെയാണ് വെള്ളത്തില്‍ കാണാതായത്.ബുധനാഴ്ച വൈകിട്ട് നാലിനാണ് സംഭവം.ജിജിയും രണ്ടു സുഹൃത്തുക്കളും കൂടി എല്ലക്കല്‍ പാലത്തിന് സമീപം പുഴയില്‍ കുളിക്കാന്‍ വന്നതായിരുന്നു. നീന്തുന്നതിനിടയില്‍ ജിജി കയത്തില്‍പ്പെടുകയായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആറരയോടെ ഇവര്‍ തിരച്ചില്‍ അവസാനിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!