Thodupuzha

മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍  അത്യപൂര്‍വ ശസ്ത്രക്രിയ

 

 

തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍, വയറു വേദനയേത്തുടര്‍ന്നെത്തിയ വാഴക്കുളം, മെതിപ്പാറ സ്വദേശിനി യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴ വിജയകരമായി നീക്കം ചെയ്തു. യുവതി വര്‍ഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടരമാരായ ഡോ. റ്റാജിമോള്‍ ജോളി, ഡോ. സിസ്റ്റര്‍. ജിബി മാത്യു എസ്. എച്ച്., അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. ഉഷ ജേക്കബ്, ഡോ. എം. എം. തോമസ്, ഡോ. വിനു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയക്കുശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!