Kerala

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ എക്‌സൈസ്

തിരുവനന്തപുരം: സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിലൂടെ ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാന്‍ എക്സൈസ് വകുപ്പ്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്നുകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ലഹരിവസ്തുക്കള്‍ പിടികൂടാന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്സൈസിന്റെ പരിശോധന. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ സമഗ്ര പരിശോധന ഒരുക്കിയിട്ടുണ്ട്. പോലീസ് നായ സംശയം പ്രകടിപ്പിക്കുന്ന ബാഗുകള്‍ തുറന്ന് പരിശോധിക്കും. തമിഴ്നാട്, കര്‍ണാകടയില്‍ നിന്നെത്തുന്ന ബസുകളുടെ മുകളില്‍ വരുന്ന പാഴ്സലുകളും പരിശോധിക്കുന്നുണ്ട്.ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന ലഹരിമാഫിയ ലഹരിക്കടത്ത് നടത്തുന്നത്. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് അടക്കം മാരക ലഹരിവസ്തുക്കളാണ് ഓണക്കാലത്ത് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് എക്സൈസ് പറയുന്നത്.

Related Articles

Back to top button
error: Content is protected !!