Thodupuzha

ബാങ്കുകള്‍ കാര്‍ഷിക മേഖലയിലെ ജപ്തിനടപടികള്‍ നിറുത്തിവയ്ക്കണം: കേരള കോണ്‍ഗ്രസ് (എം)

 

തൊടുപുഴ: കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വായ്പകള്‍ നല്‍കിയിട്ടുള്ള ബാങ്കുകള്‍ കര്‍ഷകരുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികള്‍ ഉടനടി പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആന്റണി ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദികള്‍ കര്‍ഷകരല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹപരമായ സാമ്പത്തിക നയങ്ങളാണ് കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുന്നത്. കാര്‍ഷിക വിളകളുടെ വിലയിടിവിന് പ്രധാന കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയമാണ്. വന്‍കിടക്കാരായ വ്യവസായികളെയും വ്യാപാരികളെയും സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരായ കര്‍ഷകരെ അവഗണിക്കുകയാണ്. ര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന കാലയളവില്‍ അവരോടൊത്തുനിന്ന് പ്രവര്‍ത്തിക്കുന്നതിന് സഹകരണ ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്നും കെ.യഐ. ആന്റണി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും കാര്‍ഷിക മേഖലയില്‍ പുതിയ നികുതികള്‍ കൊണ്ടുവന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കരുതെന്നും കെ.ഐ. ആന്റണി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!