Idukki

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം : ഡീന്‍ കുര്യാക്കോസ് എം.പി

 

ഇടുക്കി: കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഉരുള്‍ പൊട്ടലും പ്രളയവും മറ്റു പ്രകൃതി ക്ഷോഭവും മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് പിന്‍ബലം നല്‍കേണ്ട സര്‍ക്കാര്‍ അവരെ പാടെ അവഗണിക്കുകയാണ്. സമര യാത്രയുടെ ഏഴാം ദിവസം സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര യാത്ര കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. തടിയമ്പാട് നിന്നാണ് ഏഴാം ദിവസത്തെ സമര യാത്ര ആരംഭിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ യാത്രയില്‍ അണിചേര്‍ന്നു.

പി.ഡി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യൂ, മുന്‍ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, എം.എന്‍ ഗോപി, എം.കെ പുരുഷോത്തമന്‍, എ.പി ഉസ്മാന്‍, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയങ്കല്‍, എം.ഡി അര്‍ജ്ജുനന്‍, ബിജോ മാണി, ജോയി കൊച്ചുകരോട്ട് അനില്‍ അനിക്കനാടന്‍, ജോബി തയ്യില്‍, ജോയി വര്‍ഗീസ്, ആന്‍സി തോമസ്, ഷിജോ ഞവരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!