ChuttuvattomCrimeIdukki

സാമ്പത്തിക തട്ടിപ്പ് കേസ്;കാന്തല്ലൂർ കൃഷി ഓഫീസർക്ക് 13 വർഷം തടവും പിഴയും

ഇടുക്കി: സമ്പത്തിക തട്ടിപ്പ് കേസിൽ കൃഷി ഓഫീസർക്ക് 13 വർഷം തടവും പിഴയും.ഇടുക്കി കാന്തല്ലൂർ കൃഷി ഓഫീസർ പി.പളനിയ്ക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.സർക്കാരിന്റെ സ്പെഷ്യൽ കൂൾ സീസൺ വെജിറ്റബിൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കൃഷിക്കാർക്കുള്ള വിത്തുകളും, കാർഷിക ഉപകരണങ്ങളും വിതരണം ചെയ്യാതെ രേഖകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിലാണ് പളനിയെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജു വിവിധ വകുപ്പുകൾ ചുമത്തി ശിക്ഷ നടപ്പിലാക്കിയത്.ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ. വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി മുൻ വിജിലൻസ് ഇൻസ്പെക്ടർമാരായ എ. സി. ജോസഫ്, ജിൽസൺ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത വി. എ ഹാജരായി.

 

 

Related Articles

Back to top button
error: Content is protected !!