Idukki

തോട്ടം തൊഴിലാളികളുടെ  ആശങ്കയകറ്റണം: ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: രണ്ടു വര്‍ഷം മുമ്പുണ്ടായ പെട്ടിമുടി ദുരന്തത്തിനു സമാനമായ രീതിയില്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടിയത് മലയോര മേഖലയില്‍ താമസിക്കുന്നവരുടെ ജീവിതം ദുര്‍ഘടമാക്കുകയാണെന്നും ഇവരുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഡീന്‍ കുര്യാക്കോസ് എം.പി. ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

കുണ്ടളയില്‍ ഉരുള്‍പൊട്ടല്‍ ഗതിമാറിയതു കാരണം ഒന്നു കൊണ്ടു മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. മലയടിവാരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കകളോടെയാണ് കഴിയുന്നത്. ഉരുള്‍പൊട്ടല്‍ മൂലം തടസപ്പെട്ട ഗതാഗതം എത്രയും വേഗം പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എം.പി. അറിയിച്ചു.

Related Articles

Back to top button
error: Content is protected !!