Thodupuzha

കുളമാവ് അണക്കെട്ടില്‍ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞു: കാണാതായ ദിവാകരന്റെ മൃതദേഹം കണ്ടെത്തി

കുളമാവ് : കുളമാവ് ഡാമിൽ മീൻപിടിക്കാൻ പോയി അപകടത്തിൽ പെട്ട കോഴിപ്പള്ളി വല്യവീട്ടിൽ ദിവാകരൻ(55) ന്റെ മൃതദേഹം നാലാം ദിവസമായ ഞായറാഴ്ച 4 മണിയോടുകൂടി കണ്ടെത്തി . ഇന്നലെ വൈകിട്ട് 4 മണിയോടെ മൃതദേഹം വെള്ളത്തിൽ ഉയർന്നു വരികയായിരുന്നു. സമീപത്തുള്ള നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്‌കൂബാ ടീമാണ് മൃതദേഹം കരിയിലെത്തിച്ചത്. കുളമാവ് എസ്.ഐ.പി.കെ ജയൻ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന്. ഭാര്യ ശാമള. മക്കൾ. അനു, ബിനു, മനു, അമ്പാടി.

Related Articles

Back to top button
error: Content is protected !!