Idukki

പൊറോട്ടയില്‍ നിന്ന് അലര്‍ജി; ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഇടുക്കി: പൊറോട്ട കഴിച്ചതിന് പിന്നാലെ അലര്‍ജി വന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം സ്വദേശി സിബി ഗബ്രിയേലിന്റെ മകള്‍ പതിനാറുകാരി നയന്‍മരിയ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടി പൊറോട്ട കഴിച്ചത്. തുടര്‍ന്ന് കുട്ടിയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് ആരോഗ്യനില വഷളയാതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് നയന്‍മരിയ മരിച്ചത്.

പൊറോട്ട കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടിയ്‌ക്ക് അലര്‍ജിയുണ്ടായത്. മൈദ, ഗോതമ്ബ് എന്നിവ കുട്ടിയ്‌ക്ക് അലര്‍ജിയ്‌ക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന് മുന്‍പും കുട്ടി രോഗബാധിതയാകുകയും ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ അളവില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച്‌ തുടങ്ങിയതെന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!