vaazhakkulam

വാഴക്കുളത്ത് അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വാഴക്കുളം: പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റൗഷാന്‍ അലി (സുഹൈല്‍-22) നെയാണ് ഇന്ന് രാവിലെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴക്കുളം സെന്‍ട്രല്‍ ജംഗ്ഷനിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പുറമേയുള്ള കഴുക്കോലിലാണ് റൗഷാന്‍ അലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ റൗഷാന്‍ അലിക്ക് ഫോണ്‍ വരികയും, ഫോണില്‍ സംസാരിച്ച് താമസസ്ഥലത്തുനിന്ന് പുറത്തുപോവുകയും ചെയ്തിരുന്നുവെന്നാണ് കൂടെ താമസിക്കുന്ന് അന്യസംസ്ഥാനതൊഴിലാളികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ തന്നെയാണ് പുലര്‍ച്ചെ റൗഷാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതും. അഞ്ച് മാസം മുന്‍പ് നിര്‍മ്മാണ തൊഴിലാളിയായാണ് റൗഷാന്‍ കേരളത്തിലെത്തുന്നത്. വാഴക്കുളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!