ChuttuvattomVannappuram

പൈനാപ്പിള്‍ കൃഷിയ്ക്കാവശ്യത്തിനായി ഹിറ്റാച്ചി കൊണ്ടുപോയതിന് കര്‍ഷകനും ഡ്രൈവര്‍ക്കും നേരെ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി

വണ്ണപ്പുറം: പൈനാപ്പിള്‍ കൃഷി ചെയ്യുന്നതിന് മണ്ണിളക്കാന്‍ ഹിറ്റാച്ചി  കൊണ്ടുപോയതിന് കര്‍ഷകനും ഹിറ്റാച്ചി ഡ്രൈവര്‍ക്കും നേരെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.  തൊമ്മന്‍കുത്ത് ചേമ്പുകണ്ടം ഭാഗത്തുളള പട്ടയ ഭൂമിയിലെമണ്ണ് ഇളക്കാനാണ് ഹിറ്റാച്ചി കൊണ്ട് പോയത്. ഇതു കടന്നുപോയ റോഡിലെ മണ്ണിന് ഇളക്കം തട്ടിയെന്നും അത് വനനിയ മത്തിന്റ ലംഘനം ആണെന്നും പറഞ്ഞാണ് ഭീഷണി. മൂന്നു ദിവസം മുമ്പാണ് സംഭവം.

ചേമ്പുംകണ്ടത്ത് പട്ടയ ഭൂമിയുള്ള കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയിലേയ്ക്കും വീടുകളിലേയ്ക്ക് എത്താനുള്ള വഴി തേക്കും കൂപ്പിലൂടെ ഉള്ള ഈ റോഡാണ്. കര്‍ഷകര്‍ ഇവിടെ താമസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാകുന്നു. അന്നുമുതല്‍ ഇതുവഴിയാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നതും ആളുകള്‍ യാത്രചെയ്യുന്നതും. ഇവിടേയ്ക്ക് എത്താന്‍ വേറെ വഴിയും ഇല്ല. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒരു നടപടിയും ഇതുവരെയും വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. കഴിഞ്ഞ ദിവസം ആണ് ഇതിന് വിരുദ്ധ നടപടി വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കര്‍ഷക വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!