Arakkulam

സൗജന്യ നിരക്കില്‍കാര്‍ഷിക ഉപകരണങ്ങളുടെ വിതരണം അറക്കുളത്ത് നടത്തി

അറക്കുളം: എസ്.എം.എസ്.എസ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്ക നൈസേഷന്‍ പ്രകാരം കാര്‍ഷിക ഉപകരണം വിതരണം അറക്കുളം പഞ്ചായത്തില്‍ നടത്തി. പത്ത് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഒരോ സംഘത്തിന് ലഭിക്കുക. പുല്ല് വെട്ട് യന്ത്രം, മിഷന്‍ വാള്‍, ഏണി, തോട്ടി, വാട്ടര്‍ പമ്പ്, സ്‌പ്രേയര്‍, പുല്ലരിയുന്നമെഷീന്‍, ട്രോളികള്‍, ഡ്രയറുകള്‍, ട്രില്ലര്‍ അടക്കം വ്യത്യസ്ഥമായ നൂറ് കണക്കിന് മിഷ്യനുകളാണ് വിതരണം നടത്തിയത്. എല്ലാ മിഷ്യനുകളുടേയും പ്രവര്‍ത്തന പരിശീലനവും വിദഗ്ദര്‍ കര്‍ഷകര്‍ക്ക് നല്‍കി. അറക്കുളം ജയ്ഹിന്ദ് ലൈബ്രറി ഹാളില്‍ ആറാം വാര്‍ഡ് കേന്ദ്രീകരിച്ച് രൂപീകരിച്ച ‘ജീവന്‍ ജ്യോതി’ കര്‍ഷക സംഘത്തിനുള്ള 10 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വിതരണം നടത്തിയത്. സംഘം പ്രസിഡന്റ് ആനി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്തംഗം ടോമി വാളികുളം ഉദ്ഘാടനം ചെയ്തു. അറക്കുളം കൃഷി ഓഫീസര്‍ സുചിത മോള്‍ വിഷയാവതരണവും വിവിധ പദ്ധതികളും വിശദീകരിച്ചു. പഞ്ചായത്തംഗവും, ലൈബ്രറി പ്രസിഡന്റുമായ പി.ഏ.വേലുക്കുട്ടന്‍ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സംഘം പ്രസിഡന്റിനും, സെക്രട്ടറിക്കും കൈമാറി നിര്‍വ്വഹിച്ചു.സംഘം ട്രഷറര്‍ ഒ.സി ശശികുമാര്‍, സെക്രട്ടറി ബോബന്‍ താഴാനി, കൃഷി അസി.സൗമ്യ, ലൈബ്രറി സെക്ര. കെടി മോഹനന്‍,, സാജു കുന്നേമുറി ടോമി മണ്ണാ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!