ArakkunnamChuttuvattom

സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി

കാഞ്ഞാര്‍: അറക്കുളം വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയുടെയും കുടയത്തൂര്‍ ആയുഷ് എന്‍.എച്ച്.എം പി.എച്ച്.സി ഹോമിയോ ആശുപത്രിയുടെയും സഹകരണത്തോടെ മഴക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചപ്പനിക്കും എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. അറക്കുളം സെന്റ്.തോമസ് പഴയ പള്ളി പാരിഷ് ഹാളില്‍ വച്ച് നടന്ന പ്രതിരോധം മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം സെന്റ് തോമസ് പള്ളി വികാരി ഫാ. സിറിയക്ക് പുത്തേട്ട് നിര്‍വഹിച്ചു . മഴക്കാല രോഗങ്ങളെക്കുറിച്ചും മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് കുടയത്തൂര്‍ ആയുഷ് ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.. രഞ്ജിന്‍ രാജ് വിശദീകരിച്ചു. ഡീക്കന്‍ സിജോ കളപ്പുര, വിന്‍സെന്റ് ഡിപോള്‍ മേഖലാ മേഖലാ പ്രസിഡന്റ് ബെന്നി തോട്ടപ്പള്ളിയില്‍, അറക്കുളം വിന്‍സെന്റ് ഡിപോള്‍ യൂണിറ്റ് സെക്രട്ടറി തോമസ് കിഴക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. പാരീഷ് കൗണ്‍സില്‍ പ്രതിനിധികളായ ആന്റണി വെച്ചൂര്‍, ബിപിന്‍ കൊല്ലപള്ളിയില്‍, ജോസ് കച്ചറമറ്റം, ജിനു കാട്ടുനിലം, വിന്‍സെന്റ് ഡിപോള്‍ ഭാരവാഹികള്‍യായ തോമസ് മുണ്ടയക്കല്‍, പ്രവീണ്‍ വെച്ചൂര്‍, ജിജോ കാരയക്കാട്ട്, കുര്യാച്ചന്‍ പുരയിടം, ജെറീഷ് മൈലാടൂര്‍, തോമസ് കല്ലന്‍പ്ലാക്കല്‍, ജോബി കട്ടക്കയം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിലൂടെ 300ഓളം കുടുംബങ്ങളിലായി ആയിരത്തോളം പേര്‍ക്കുള്ള സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!