Thodupuzha

പപ്പടം, അച്ചാര്‍, മസാല പൗഡര്‍ നിര്‍മാണം: സൗജന്യ പരിശീലനം

 

തൊടുപുഴ:ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി കേന്ദ്രസര്‍ക്കാരിന്റെ ഇടുക്കി ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തിന്റെ സഹകരണത്തോടെ പപ്പടം, അച്ചാര്‍, മസാല പൗഡര്‍ എന്നിവയുടെ നിര്‍മാണ പരിശീലനം സൗജന്യമായി നടത്തും. പരിശീലനത്തില്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 10 ദിവസത്തെ പരിശീലനം തികച്ചും സൗജന്യമാണ്. മലയാളം എഴുതാനും വായിക്കാനും അറിയണം. പരിശീലനശേഷം 2 വര്‍ഷത്തേക്ക് സംരംഭത്തിനുവേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ, മാര്‍ക്കറ്റിങ് തുടങ്ങിയവ) ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി 20ന് രാവിലെ 10.30-ന് തൊടുപുഴ ഗോള്‍ഡന്‍ ജേസീസ് ഹാളില്‍ വച്ച് (ജ്യോതി സൂപ്പര്‍ ബസാറിന് സമീപം) ഓറിയന്റേഷന്‍ ക്ലാസും ഇന്റര്‍വ്യൂവും നടത്തും. ഓറിയന്റേഷന്‍ ക്ലാസ്സില്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.ഫോണ്‍:9995252218, 9400508899, 9446921043

Related Articles

Back to top button
error: Content is protected !!