Thodupuzha

ആര്‍.എസ്.എസ് നേതാക്കളുടെ വ്യക്തി വിവരങ്ങള്‍  ചോര്‍ത്തിയ പോലീസുകാരനെതിരെ കൂടുതല്‍ അന്വേഷണം 

 

 

 

തൊടുപുഴ: ആര്‍.എസ്.എസ് നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയ പോലീസുകാരനെതിരെ കൂടുതല്‍ അന്വേഷണം. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസിനെതിരേയാണ് അന്വേഷണം. പോലീസ് ഔദ്യോഗികമായി ശേഖരിച്ച ഉന്നത ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ചോര്‍ത്തി നല്‍കിയ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാവും കൂടുതല്‍ നടപടി. രേഖ ചോര്‍ത്തിയ സംഭവത്തില്‍ അനസിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ്് ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!