ChuttuvattomKarimannor

ഗാന്ധി ദര്‍ശന്‍ വേദി സ്വാതന്ത്ര്യ ദിന സ്മൃതി സായാഹ്‌നഹ്നം സംഘടിപ്പിച്ചു

കരിമണ്ണൂര്‍: സ്വാതന്ത്ര്യ ദിനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിന സ്മൃതി സായാഹ്‌നഹ്നം സംഘടിപ്പിച്ചു. കരിമണ്ണൂര്‍ മുളപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനി എം. ജോണ്‍ പുത്തന്‍ പുരയ്ക്കലിനെ ആദരിച്ചു.യോഗം കോണ്‍ഗ്രസ് സീനിയര്‍ നേതാവ് ജോണ്‍ നെടിയ പാല ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ അഡ്വ. ആല്‍ബര്‍ട്ട് ജോസ് അധ്യക്ഷത വഹിച്ചു . ടി.ജെ പീറ്റര്‍, ബേബി തോമസ്, കെ.ജി സജിമോന്‍, ജോര്‍ജ് ജോണ്‍, സോജി വയലില്‍, ജോയി ജോസഫ്, രാമകൃഷ്ണന്‍ വൈക്കത്ത്, ബാബു പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!