Thodupuzha

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം

തൊടുപുഴ: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം സര്‍ഗ 2023 സംഘടിപ്പിച്ചു.
തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുധീന്ദ്രന്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. .അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി.മുഖ്യാതിഥിയായിരുന്നു. അധ്യാപക രക്ഷകര്‍ത്തൃ സംഗമവും പ്രതിഭകളെ ആദരിക്കല്‍, യാത്രയയപ്പ് സമ്മേളനം, കലാപരിപാടികള്‍ എന്നിവയും നടന്നു. പ്രശസ്ത കലാകാരനും ചാനല്‍ ആര്‍ട്ടിസ്റ്റുമായ സാബു ആരക്കുഴ കലാവിരുന്ന് നടത്തി. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എസ്.രാജന്‍, കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍, തൊടുപുഴ എ.ഇ.ഒ.ഷീബാ മുഹമ്മദ്, ബി.എഡ്. കോളേജ് പ്രന്‍സിപ്പല്‍ ഡോ.ടി.എ.സ്റ്റീഫന്‍, എസ്.എം.സി. ചെയര്‍മാന്‍ മുഹമ്മദ് ഫസല്‍, എം.പി.ടി.എ. പ്രസിഡന്റ് ഷാനാസ് നിസാര്‍, പ്രിന്‍സ് എ.എസ്, ഓമന ഇ.എന്‍, സ്‌കൂള്‍ ലീഡര്‍ ശ്രീലക്ഷ്മി എ.ബി. എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!