ChuttuvattomMuttom

ഗ്രീന്‍വാലി വൈസ്മെന്‍ ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു

തുടങ്ങനാട്: ഗ്രീന്‍വാലി വൈസ്മെന്‍ ക്ലബ് മുട്ടം ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ട് പ്രഖ്യാപനവും നടത്തി. ഗ്രീന്‍ വാലി വൈസ്മെന്‍ ക്ലബ് പ്രസിഡന്റ് ആയി ബൈജു ജോസഫ് എരപ്പൂഴിക്കര, സെക്രട്ടറിയായി സാജന്‍ സെബാസ്റ്റ്യന്‍ പുന്നത്താനത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ജല വിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പ്രിയേഷ് ആര്‍, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍, ഡി.വൈ.എസ്.പി എം.ആര്‍ മധു ബാബു, വൈസ്‌മെന്‍ ഡിസ്ട്രിക്ട് 6 ഡി.ജി പ്രൊഫ. ഹേമ വിജയന്‍, മുന്‍ ക്ലബ് പ്രസിഡന്റ് സുരേഷ് ബാബു ഇളയാനിതോട്ടത്തില്‍, സെക്രട്ടറി സിബിച്ചന്‍ തോമസ് കരിംതുരുത്തേല്‍, ജെ.സി.ഐ തുടങ്ങാനാട് പ്രസിഡന്റ് സാജു പൂവേലി എന്നിവര്‍ പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!