ChuttuvattomIdukki

വാത്തിക്കുടി പഞ്ചായത്തില്‍ 25 ന് ഹര്‍ത്താല്‍

ചെറുതോണി: പട്ടയ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് വാത്തിക്കുടി പഞ്ചായത്തില്‍ 25 ന് ഹര്‍ത്താല്‍ നടത്തും.  ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ . പട്ടയമില്ലാത്ത മുഴുവന്‍ കൃഷി ഭൂമിക്കും പട്ടയം നല്‍കുക. ഡിജിറ്റല്‍ സര്‍വേ രേഖകളില്‍ ഉടമയുടെ പേരും വീട്ടു നമ്പറും ഉള്‍പ്പെടുത്തുക, പട്ടയഭൂമിയിലെ സര്‍വ്വേയില്‍ അധികമായി വരുന്ന ഭൂമി ഉടമയുടെ പേരില്‍ ചേര്‍ത്തു നല്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 25 ന് വാത്തിക്കുടി പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് നേതാക്കളായ വിനോദ് ജോസഫ് , നോബിള്‍ ജോസഫ് , കെ.ബി. സെല്‍വം, വി.എ. ഉലഹന്നാന്‍ , രാജന്‍ വര്‍ഗീസ്, തങ്കച്ചന്‍ കാരക്കാ വയലില്‍ അഭിലാഷ് പാലക്കാട്ട് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!