ChuttuvattomThodupuzha

വാഴക്കുളത്ത് തരിശായി കിടന്ന സ്ഥലത്ത് നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി

വാഴക്കുളം: പ്രൈവറ്റ് ബസ്സ്റ്റാന്റിന് സമീപം തരിശായി കിടന്ന 30 സെന്റ് സ്ഥലത്ത് നടത്തിയ ചീര കൃഷിയുടെ വിളവെടുപ്പ് നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ ടെക്‌നിഷ്യന്‍മാരുടെ നേതൃത്വത്തില്‍ മഞ്ഞള്ളൂര്‍ കൃഷി ഭവന്റെ സഹായത്തോടെയാണ് ചീരകൃഷി നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ ബ്ലാത്തതാങ്കര എന്ന സ്ഥലത്ത് നിന്നുമുള്ള പ്രതേക തരം ചുവപ്പ് നിറത്തോടുകൂടിയ ബ്ലാത്തങ്കര ചീരയാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്.

പച്ച ചീരയും, അരുണ്‍ എന്ന ചുവന്ന ചീരയും ഇടകലര്‍ത്തിയാണ് കൃഷി ഇറക്കിയത്. ചീര കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ചീര മുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസിന് നല്‍കി ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായും ജൈവരീതിയില്‍ ചെയ്ത ചീരക്ക് ആവശ്യക്കാര്‍ ഏറെയായതിനാല്‍ വിളവെടുത്തപ്പോള്‍ തന്നെ വില്‍പ്പന നടത്താന്‍ സാധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടമാക്കല്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, വാര്‍ഡ്‌മെമ്പര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍,വ ടെക്നീഷ്യന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കൃഷിഓഫീസര്‍ ആരിഫ റ്റി എം, ഫാസിലിറ്ററ്റര്‍ അനീഫ ഇ എം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!