CrimeIdukki

ഹാഷിഷ് ഓയില്‍ കടത്ത് : പത്തുവര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ: ഹാഷിഷ് ഓയില്‍ കൈവശം വെച്ച് കടത്തികൊണ്ടുവന്ന കേസില്‍ പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും. ഇടുക്കി വാത്തിക്കുടി ചെമ്പകപ്പാറകരയില്‍ വടക്കേപുത്തന്‍പുരയ്ക്കല്‍ ഷാജി (കെണിയന്‍ ഷാജി-57) യെ ആണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2016 ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അടിമാലി നാര്‍ക്കോട്ടിക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അടിമാലി ബസ് സ്റ്റാന്റിന് സമീപം 10.7 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആയിരുന്ന ജി. പ്രദീപ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

 

Related Articles

Back to top button
error: Content is protected !!