Thodupuzha

ആരോഗ്യ സെമിനാര്‍ നടത്തി

തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എസ്്.ജി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വേദി ചെയര്‍പേഴ്സണ്‍ രേണുകാ രമേശ് അധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്നഴ്സ് പുഷ്പവല്ലി ടി.ആര്‍ ക്ലാസ് നയിച്ചു. കണ്‍വീനര്‍ മിനി റജി, മിനി മധു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!