ChuttuvattomThodupuzha

ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ ക്രിസ്മസ് പുതുവത്സര ദിനാഘോഷം നടത്തി

തൊടുപുഴ:ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ ക്രിസ്മസ് പുതുവത്സര ദിനാഘോഷം നടത്തി.തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഡയസ് ജോസഫ് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷീബ നവാസ്, അലീന മാത്യു, പഠിതാക്കളുടെ പ്രതിനിധികളായ സൗമ്യ മോള്‍, ഷാജു ജെയിംസ് രാജേഷ്, ബിനു എന്നിവര്‍ പ്രസംഗിച്ചു. പഠിതാക്കയുടെ വിവിധ കലാപരിപാടികളും നടന്നു. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തേയും രണ്ടാവര്‍ഷത്തെയും പഠിതാക്കള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു.

Related Articles

Back to top button
error: Content is protected !!