Kerala

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

തൊടുപുഴ: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.ഒരാഴ്ചത്തേക്കാണ് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ സ്റ്റേ ചെയ്തത്.എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരെന്ന് കോടതി നിരീക്ഷിച്ചുകൊണ്ടാണ് പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്.സെപ്തംബര്‍ 13 വരെയാണ് പരീക്ഷ സ്റ്റേ ചെയ്തത്. 13ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!