ChuttuvattomThodupuzha

ഹിന്ദു ഐക്യവേദി എ.എന്‍. ഷംസീറിന്റെ കോലം കത്തിച്ചു

തൊടുപുഴ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ പ്രതിഷേധം. ഗണപതി പ്രസ്ഥാവന പിന്‍വലിക്കണമെന്നും ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സ്പീക്കറുടെ പ്രതീകാത്മക കോലം കത്തിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജന. സെക്രട്ടറി പി.ജി. ജയകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ താലൂക്ക് പ്രസിഡന്റ് കെ.ആര്‍. സതീഷ് അധ്യക്ഷനായി. സംസ്ഥാനത്തെ മതസൗഹാര്‍ത്ഥം തകര്‍ക്കുന്നതിനും ഹിന്ദു സമൂഹത്തെ തീവ്രവാദികളാക്കി മാറ്റുന്നതിനുമുള്ള കമ്മ്യൂണിസ്റ്റ്-ജിഹാദി കൂട്ടുകെട്ട് നടുത്തുന്ന പ്രത്യേക അജണ്ടയാണ് ഇത്തരത്തിലുള്ള പ്രസ്താവനയ്ക്ക് പിന്നിലെന്ന് ജയകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രതിഷേധ കൂട്ടായ്മക്ക് നേതാക്കളായ പി.ആര്‍. കണ്ണന്‍, കെ.എസ്. സലിലന്‍, എം.കെ. നാരായണമേനോന്‍, പി.ജി. റജിമോന്‍, എ.പി. ഗിരീഷ്, വി.കെ. ശ്രീധരന്‍, കെ.എം. സിജു, ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

Related Articles

Back to top button
error: Content is protected !!