ChuttuvattomThodupuzha

ഹോക്കി ചാമ്പ്യന്‍ഷിപ്: ജയ്‌റാണി, സരസ്വതി സ്‌കൂളുകള്‍ ചാമ്പ്യന്മാര്‍

തൊടുപുഴ: ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളും ജൂണിയര്‍ വിഭാഗത്തില്‍ തൊടുപുഴ ജയ്‌റാണി സ്‌കൂളും ജേതാക്കളായി. ചാമ്പ്യന്‍ഷിപ്പ് ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിബി കെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.

റിജോ ഡോമി, ശരത് യു.നായര്‍, മിനി അഗസ്റ്റിന്‍, ജയകൃഷ്ണന്‍ പുതിയിടത്ത്, ആര്‍. ശ്രീവിദ്യ, ഷാനി ബെന്നി, റോയി ഐസക്, റോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കായികാധ്യാപകരായ ഷജിന്‍ ജയിംസ്, കെ.ജെ.ജോമി, റ്റിറ്റു സെബാസ്റ്റ്യന്‍, അശ്വിന്‍ അശോക് , സിജു അറക്കുളം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!